എസ്പിബിയുടെ വിയോഗത്തിൽ ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു
Friday, September 25, 2020 9:32 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ സംഗീത ലോകത്തെ അദ്ഭുത പ്രതിഭ എസ്.പി. ബാലസുബ്രമണ്യത്തിന്‍റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു.

മലയാളികളുടെ പ്രിയഗായകനായ എസ്പിബി യുടെ "ശങ്കരാ നാദശരീര പരാ' എന്ന ഗാനം എക്കാലത്തെയും വിസ്മയമാണ്.അദ്ദേഹത്തിന്‍റെ വിടവാങ്ങൾ സംഗീതലോകത്തിനു ഒരു തീരാനഷ്ടമാണെന്നും നാഷണൽ കമ്മിറ്റി ഒരു പത്രകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ