ഗ​താ​ഗ​ത​നി​യ​മ ബോ​ധ​വ​ൽ​ക​ര​ണ​വു​മാ​യി അ​ബു​ദാ​ബി പോ​ലീ​സ്
Thursday, October 15, 2020 12:24 AM IST
അ​ബു​ദാ​ബി : ഗ​താ​ഗ​ത​നി​യ​മ ബോ​ധ​വ​ൽ​ക​ര​ണ​ത്തി​നാ​യി അ​ബു​ദാ​ബി പോ​ലീ​സ് പു​തി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ബാ​ർ കോ​ഡു​ള്ളഡി​ജി​റ്റ​ൽ സ്റ്റി​ക്ക​റു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​ൻ​ഡ് ഷീ​ൽ​ഡി​ൽ നീ​ല നി​റ​ത്തി​ലു​ള്ള സ്റ്റി​ക്ക​റാ​ണ് പ​തി​ക്കു​ന്ന​ത്. അ​ബു​ദാ​ബി​യി​ലെ ഗ​താ​ഗ​ത നി​യ​മ​ത്തെ​ക്കു​റി​ച്ചും നി​യ​മ ലം​ഘ​ന​ത്തി​നു​ള്ളപി​ഴ​ക​ൾ കു​റി​ച്ചു​മു​ള്ള​വി​വ​ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത ബാ​ർ കോ​ഡു​ള്ള ഡി​ജി​റ്റ​ൽ സ്റ്റി​ക്ക​റു​ക​ളാ​ണ് പ​തി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ബാ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ളവി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും. സീ​ബ്രാ ക്രോ​സിം​ഗി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക, വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക, 10 വ​യ​സി​ൽ കു​റ​ഞ്ഞ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെമു​ൻ സീ​റ്റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, വേ​ഗ​പ​രി​ധി പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും, 50,000 ദി​ർ​ഹ​മു​ൾ​പ്പ​ടെ​യു​ള്ള പി​ഴ ശി​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ളു​മെ​ല്ലാം അ​ട​ങ്ങി​യ വീ​ഡി​യോ ആ​ണ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റോ​ഡി​ലെ മ​ത്സ​ര ഓ​ട്ടം, ന​ന്പ​ർ​പ്ലേ​റ്റി​ലെ കൃ​തൃ​മ​ത്വം, ടെ​യി​ൽ ഗേ​റ്റിം​ഗ് തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ചും വി​ഡി​യോ​യി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള