പ്രസന്നകുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി
Tuesday, October 20, 2020 7:09 PM IST
കുവൈറ്റ് സിറ്റി: ഇരുപത്തി നാലു വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ച് (സിറ്റി യൂണിറ്റ് ) മുൻ കൺവീനറും എക്സിക്യൂട്ടീവ് അംഗവും കാർഡ് ടീം അംഗം എന്നീ പദവികളിൽ ദീർഘനാളായി പ്രവർത്തിച്ചിരുന്ന ആലപ്പുഴ ചുനക്കര സ്വദേശിയും അസോസിയേറ്റഡ് എൻജിനിയറിംഗ് കമ്പനി (ദാർ അൽ ടീപ്) സീനിയർ ഡ്രാഫ്‌റ്റ്സ്മാനുമായ പ്രസന്നകുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് സലിംരാജിന്‍റെ അധ്യക്ഷതയിൽ കൂടിയ സൂം മീറ്റിംഗിൽ വൈസ് പ്രസിഡന്‍റ് തമ്പി ലൂക്കോസ് സ്വാഗതം ആശംസിച്ചു . പ്രശോഭ് ഫിലിപ്പ്, ഷാജൂ ജോസ്, രതീഷ് കുമാർ, മുഹമ്മദ് ഇക്ബാൽ, കെ.ഡി. ജോഷി , യൂണിറ്റ് കൺവീനർ ശ്രീജിത്ത്, എം.ടി. ജോസഫ്, കെ. രതീശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസന്നകുമാർ മറുപടി പ്രസംഗം നടത്തി. തമ്പി ലൂക്കോസ് ഉപഹാരം കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ