വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ മ​ല​യാ​ളം റേ​ഡി​യോ 98.6 മീ​ഡി​യ പാ​ർ​ട്ണ​ർ
Thursday, October 29, 2020 10:28 PM IST
ദോ​ഹ. മ​ല​യാ​ളം പോ​ഡ്കാ​സ്റ്റി​ലൂ​ടേ​യും ഖ​ത്ത​ർ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ച​ങ്ങാ​യി​യാ​യ മ​ല​യാ​ളം റേ​ഡി​യോ 98.6 ലൂ​ടേ​യും ജ​ന​പ്രി​യ പ​രി​പാ​ടി​യാ​യി ശ്ര​ദ്ധ നേ​ടി​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ മ​ന്ത്ര​ങ്ങ​ൾ പു​സ്ത​ക​മാ​കു​ന്നു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​പി പ​ബ്ളി​ക്കേ​ഷ​ൻ​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്

ന​വം​ബ​ർ 4 മു​ത​ൽ 14 വ​രെ ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ പ്ര​കാ​ശ​നം.

ഖ​ത്ത​റി​ൽ നി​ന്നു​ള്ള വി​ജ​യ​മ​ന്ത്ര​ത്തി​ന്‍റെ ആ​യി​ര​ക്ക​ണ​ക്കി​ന് ശ്രോ​താ​ക്ക​ളെ പ​രി​ഗ​ണി​ച്ച് ഖ​ത്ത​റി​ലും പ്ര​കാ​ശ​ന ച​ട​ങ്ങും കാ​ന്പ​യി​നും സം​ഘ​ടി​പ്പി​ക്കും. റേ​ഡി​യോ മ​ല​യാ​ള​മാ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ മീ​ഡി​യ പാ​ർ​ട്ണ​ർ.

ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണ പ​ത്ര​ത്തി​ൽ ഗ്ര​ന്ഥ​കാ​ര​ൻ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യും റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ൻ​വ​ർ ഹു​സൈ​നും ധ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.