അബുദാബി കെഎംസിസി തവനൂർ മണ്ഡലം വോളണ്ടിയർമാരെ ആദരിച്ചു
Saturday, October 31, 2020 11:23 AM IST
അബുദാബി: കൊറോണ വ്യാപന കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്തുത്യർഹ സേവനങ്ങളർപ്പിച്ച തവനൂർ മണ്ഡലം കെഎംസിസി പ്രവർത്തകരെ ആദരിച്ചു. അബുദാബി പോലീസ് , ആരോഗ്യ വകുപ്പ് എന്നിവയുടെ കീഴിൽ പ്രശംസനീയ പ്രവർത്തനം നടത്തിയ വോളണ്ടിയർമാർക്കും അഭ്യൂദയകാംക്ഷികളായ അബുദാബി ആദം & ഈവ് മെഡിക്കൽ സെന്റർ , സ്റ്റാർ ഗ്ലാസ്സ് LLC ഷക്കീർ, മീഡിയ പാട്ണർ അലിഫ് മീഡിയ എന്നിവരെയും ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ആദരമർപ്പിച്ചത്.

യുഎഇ കെഎംസിസി നാഷ്ണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞടുത്ത അബ്ദുള്ള ഫാറൂഖിയെ തവനൂർ മണ്ഡലം കെ.എം.സി.സി പൊന്നാടണഞു ആദരിച്ചു. ലൈഫ് ലൈൻ എം.ഡി അബൂ ബക്കർ, ആദം & ഈവ് മാർക്കറ്റിംഗ് മാനജർ സഞ്ഞയ്, ഷക്കീർ ,
സ്റ്റേറ്റ് കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് കാളിയാടൻ സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി സുനീർ, റഷീദലി മെംമ്പാട്, ഇസ്ലാമിക് സെന്റർ റിലീജയൻസ് വിംഗ് സെക്രട്ടറി അഹ്മ്മദ്കുട്ടി, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ഹിദായത്തുള്ള, സെക്രട്ടറി എൻഞ്ചിനിയർ ഹൈദർ ബിൻ മൊയ്തു, മുൻ സെക്രട്ടറി അനീഷ് മംഗലം, സുലൈമാൻ മംഗലം, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അബുദാബി കെഎംസിസി നടപ്പാക്കുന്ന കെയർ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ മണ്ഡലതല പ്രവർത്തനോൽഘാടനത്തിന്റെ ബ്രോഷർ പ്രകാശനം സ്റ്റേറ്റ് കെയർ കോഡിനേറ്റർ റഷീദലി മംമ്പാട് മണ്ഡലം കോർഡിനേറ്റർ അബ്ദുറഹ്മാൻ തണ്ഡലവും ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. റസ്മുദ്ദീൻ തൂമ്പിലിന്റെ ഖിറാഅ തോട് കൂടി തുടങ്ങിയ ചടങ്ങ് അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു പ്രോഗ്രാം മണ്ഡലം പ്രസിഡന്റ് നാസർ മംഗലം അദ്ധ്യക്ഷത വഹിച്ച പരിപാടി ഷമീർ പുറത്തൂർ സ്വാഗതവും ട്രഷറർ നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള