ഫോക്ക് ക്ഷേമനിധി തുക കൈമാറി
Sunday, November 15, 2020 4:34 PM IST
കുവൈറ്റ് : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങളായിരിക്കെ നിര്യാതരായവർക്കുള്ള ക്ഷേമനിധി തുക ബന്ധുക്കൾക്ക് നൽകി. കുവൈറ്റിൽ വെച്ച് കോവിഡ് ബാധിതരായി മെയ് മാസം ഇരുപതാം തീയതി മരണമടഞ്ഞ ഫാഹഹീൽ യൂണിറ്റംഗം അനൂപ് പുത്തൻ പുരയിൽ (ഫോക്ക് ഐഡി - 2743), മെയ് മാസം ഇരുപത്തിയാറാം തീയതി മരണമടഞ്ഞ ഫാഹഹീൽ നോർത്ത് യൂണിറ്റ് അംഗം അജയൻ മാമ്പുറത്ത് (ഫോക്ക് ഐഡി - 606), കുവൈറ്റിൽ വച്ച് ജൂൺ മാസം ഇരുപത്തിയഞ്ചാം തീയതി ഹൃദയാഘാതം മൂലം നിര്യാതനായ കരയാൻ അജിത്ത് കുമാർ (ഫോക്ക് ഐഡി - 2012) എന്നിവരുടെ ക്ഷേമനിധി തുകയാണ് ബന്ധുക്കൾക്ക് കൈമാറിയത്.‌

റിപ്പോർട്ട്: സലിം കോട്ടയിൽ