കേളി കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി
Tuesday, November 17, 2020 3:18 PM IST
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ കമ്മറ്റി അംഗവുമായ ഓമനക്കുട്ടന് സുലൈ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

25 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഓമനക്കുട്ടൻ കഴിഞ്ഞ 16 വർഷമായി സുലൈ ഏരിയയിലെ സുർത്ത തവാരി യൂണിറ്റ് മെമ്പർ ആണ്. ഈ മേഖലയിൽ സംഘടനയുടെ വളർച്ചയിൽ നല്ല പങ്ക് വഹിച്ചിട്ടുള്ള ഓമനക്കുട്ടൻ സുലൈയിലെ ഐ.റ്റി.ജി കമ്പനിയിൽ അപ്ഹോൾസറ്ററി ജോലിയാണ് ചെയ്തിരുന്നത്. കൊല്ലം ജില്ലയിലെ പുത്തൂർ സ്വദേശിയാണ്

സുലൈ ഏരിയ രക്ഷാധികാരി അംഗം ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, ഏരിയ ആക്ടിങ് സെക്രട്ടറി ബോബി മാത്യു, ഏരിയ ആക്ടിങ് പ്രസിഡന്റ് വിനയൻ, അർഷിദ്, ജോർജ്, സുനിൽ, അനിരുദ്ധൻ കൊല്ലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം ബാലകൃഷ്ണനും, ഏരിയ കമ്മിറ്റിയുടെ ഉപഹാരം ബോബി മാത്യുവും, യൂണിറ്റ് ഉപഹാരം അർഷിദും സമ്മാനിച്ചു. യാത്രയയപ്പിന് ഓമനക്കുട്ടൻ നന്ദി പറഞ്ഞു.