കു​വൈ​റ്റിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Tuesday, November 24, 2020 10:15 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​നാ​യ മു​ഹ​മ്മ​ദ് ക​രം അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യും അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഹ​മ്മ​ദ് ക​രം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ