കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് ധ്യാനയോഗം ഡിസംബർ മൂന്ന്, നാല് തീയതികളിൽ
Friday, November 27, 2020 7:58 PM IST
കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്ന്, നാല് (വ്യാഴം , വെള്ളി ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെ ഓൺലൈനിലൂടെ ധ്യാനയോഗം സംഘടിപ്പിക്കുന്നു.

ആദ്യ ദിവസം റവ.കെ.എസ്.ജെയിംസും രണ്ടാമത്തെ ദിവസം ബിഷപ് ഡോ.സി.വി.മാത്യുവും ദൈവവചനം പങ്കിടും. വികാരി റവ.ജോൺ മാത്യു രണ്ട് യോഗങ്ങളിലും അധ്യക്ഷത വഹിക്കും.

ധ്യാനയോഗത്തിന്‍റെ ക്രമീകരണങ്ങൾക്കായി വികാരി റവ. ജോൺ മാത്യു, സെക്രട്ടറി ബോണി.കെ.എബ്രഹാം, ട്രഷർ ബിജു സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.