യാത്രയയപ്പു നൽകി
Friday, February 26, 2021 6:06 PM IST
ജിദ്ദ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വി.കെ. റൗഫിന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം സമുചിതമായ യാത്രയയപ്പു നൽകി.

വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം ശരീഫ് കുഞ്ഞ്, ഫോറം മുൻ ട്രഷറർ സി.വി. അബൂബക്കർ കോയ, പി.എം.എ ജലീൽ, കുഞ്ഞാവുട്ടി എ. ഖാദർ, മുൻ ട്രഷറർ ഹമീദ് പന്തല്ലൂർ, മുസ്തഫ തറയിൽ, സമദ് കിണാശേരി, കെ.പി.എം സക്കീർ, കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് വി.പി. മുസ്തഫ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഒഐസിസി.ജിദ്ദ പ്രസിഡന്‍റ് കെ.ടി.എ മുനീർ, പ്രവാസി സാംസ്കാരിക വേദി പ്രസിഡന്‍റ് റഹീം ഒതുക്കങ്ങൽ, സഫറുള്ള മുല്ലോളി, നവോദയ പ്രസിഡന്‍റ് കിസ്മത്ത് മമ്പാട്, ന്യൂ ഏജ് പ്രസിഡന്‍റ് പി.പി. റഹീം, മുൻ ചെയർമാൻ അബാസ് ചെമ്പൻ, തമിഴ് സംഘം പ്രസിഡന്‍റ് സിറാജ് മുഹിയിദ്ധീൻ , കെ.പി. അബ്ദുൽ സലാം, ഫോറം വൈസ് ചെയർമാൻ, അബ്ദുൽ മജീദ് നഹ , ഉബൈദ് തങ്ങൾ, അസീസ് പറപ്പൂർ, റഷീദ് കൊളത്തറ, നൗഷാദ് അടൂർ ഇസ്മയിൽ കല്ലായി, അലി തേക്കുതോട്, ഷിഹാബുദ്ധീൻ എണ്ണപ്പാടം, സുന്ദർ, നാസർ വേങ്ങര മാമദു പൊന്നാനി, എ.കെ. സൈതലവി, ഇബ്രാഹിം പാപ്പറ്റ. ശ്രീജിത്ത് കണ്ണൂർ, ഷറഫു കാളികാവ്, അബ്ദുൽ കരീം നവോദയ, മുസ്തഫ കോഴിശേരി, ഒഐസിസി ദേശീയ ട്രഷറർ കുഞ്ഞുമുഹമ്മദ് കൊടശേരി, സത്താർ കണ്ണൂർ, മസ്തൊടി എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.

ഹജ്ജ് വെൽഫെയർ ഫോറം കോഓർഡിനേറ്റർ സി.എച്ച് ബഷീർ സ്വാഗതവും ട്രഷറർ ബഷീർ മമ്പാട് നന്ദിയും പറഞ്ഞു. ഫോറം ജനറൽ കൺവീനർ മാമദു പൊന്നാനി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

പ്രവാസത്തിൽ നിന്നും പുനരധിവാസത്തിലേക്കു മാറിയാലും ജീവകാരുണ്യപരവും മനുഷ്യത്വപരവുമായ തന്‍റെ സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടേയിരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ വി.കെ.റൗഫ് പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ