കൈക്കൂലി വാങ്ങിയ സംഭവം; തിരുവനന്തപുരം നഗരസഭാ കൗൺസിലറെ പുറത്താക്കി സിപിഎം
Friday, September 19, 2025 3:42 PM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രനെ പുറത്താക്കി സിപിഎം. കൗൺസിലർ പദവി രാജിവയ്പിച്ച ശേഷമായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭയിൽ റോഡ് അറ്റകുറ്റപണിയ്ക്ക് പണം അനുവദിച്ചതിനാണ് രാജേന്ദ്രൻ പ്രദേശവാസികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നഗരസഭയിൽ റോഡ് അറ്റകുറ്റപണിയ്ക്കായി 12 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെയാണ് രാജേന്ദ്രൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാൾ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.