ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ എ​ഞ്ചി​നീ​യേ​ഴ്സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, April 6, 2021 11:25 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് സൊ​സൈ​റ്റി ഓ​ഫ് എ​ഞ്ചി​നീ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഡി ​അ​ല​ത്തി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും എ​ഞ്ചി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ