റം​സാ​ൻ പ്ര​മാ​ണി​ച്ച് യു​എ​ഇ​യി​ൽ മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു
Tuesday, April 6, 2021 11:26 PM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ൽ റം​സാ​ൻ പ്ര​മാ​ണി​ച്ച് 30,000ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 894 ഔട്ട്ലെറ്റുക​ളി​ൽ 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

ഏ​പ്രി​ൽ 13 മു​ത​ലാ​ണ് വി​ല​ക്കു​റ​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഉ​പ​ഭോ​ക്തൃ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, സൂ​പ്പ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മ​ർ​വാ​ൻ അ​ൽ സ​ബൂ​സി പ​റ​ഞ്ഞു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​നു ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ർ​വാ​ൻ പ​റ​ഞ്ഞു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി 50, 140 ദി​ർ​ഹം വി​ല​യു​ള്ള റം​സാ​ൻ കി​റ്റും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ശ​ന കോ​വി​ഡ് സു​ര​ക്ഷാ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​വ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റം​സാ​ൻ വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന ത​ട​യാ​ൻ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. പ​ര​സ്യ​പ്പെ​ടു​ത്തി​യ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ക, ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 8001 222 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്കാം.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള