ക​ള്ള​പ്പ​ണം​വെ​ളു​പ്പി​ക്ക​ൽ: ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി യു​എ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കും ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും
Monday, June 14, 2021 11:38 PM IST
അ​ബു​ദാ​ബി : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​ന് യു​എ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കും ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും കൈ​കോ​ർ​ത്തു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു. സം​ശ​യ​ക​ര​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ക​ണ്ടാ​ൽ 35 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത് . സം​ശ​യം തോ​ന്നു​ന്ന മു​ഴു​വ​ൻ പ​ണ​മി​ട​പാ​ടു​ക​ളും നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. യു​എ​ഇ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​നാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്. ഴീ​അ​ങ​ഘ എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന​യാ​ണ് വി​വ​ര​ങ്ങ​ൾ കൈ​മാ​റേ​ണ്ട​ത്.

സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് 35 ദി​വ​സ​ത്തി​ന​കം അ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വി​വി​ധ ക​ന്പ​നി​ക​ൾ​ക്കാ​യി സേ​വ​നം ന​ൽ​കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മാ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട് . ക​ന്പ​നി​ക​ൾ, അ​സോ​സി​യേ​ഷ​ൻ, ട്ര​സ്റ്റു​ക​ൾ, ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​ശ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഇ​തി​നാ​യി സെ​ൻ​ട്ര​ൽ ബാ​ങ്കും ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സും. കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കും. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള