രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, June 21, 2021 10:51 PM IST
റി​യാ​ദ്: ന​വോ​ദ​യ സ്ഥാ​പ​ക​രി​ലൊ​രാ​ളും സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ അ​നു​സ്മ​ര​ണ​യോ​ഗം റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം, പ·​ന സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് 2015-ലാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

ന​വോ​ദ​യ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ച്ച അ​ദ്ദേ​ഹം റി​യാ​ദി​ൽ അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു. ത​ട്ട​കം നാ​ട​ക​വേ​ദി​യു​ടെ ടി​പ്പു സു​ൽ​ത്താ​ൻ, ന​വോ​ദ​യ​യു​ടെ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട തീ​പ്പൊ​ട്ട​ൻ തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ച്ചി​രു​ന്നു. ന​വോ​ദ​യ​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ ചു​മ​ത​ല​യും രാ​ജേ​ന്ദ്ര​ൻ നാ​യ​ർ വ​ഹി​ച്ചി​രു​ന്നു. റി​യാ​ദി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും ര​ണ്ടു ആ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​വും സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, കു​മ്മി​ൾ സു​ധീ​ർ, ബാ​ബു​ജി, പൂ​ക്കോ​യ ത​ങ്ങ​ൾ, ക​ലാം, ജ​യ​ജി​ത്ത്, ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വോ​ദ​യ പ്ര​സി​ഡ​ണ്ട് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.