ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, September 16, 2021 9:59 PM IST
കു​വൈ​റ്റ് സി​റ്റി : പ്ര​മു​ഖ ചി​ത്ര​ക​ലാ​കാ​രി ജോ​യി​സ് സി​ബി​യു​ടെ ര​ച​ന​ക​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60 ആം ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന്ധ​ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത് . സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 30 വ​രെ ഹ​വ​ല്ലി മു​അ​ത​സിം സ്ട്രീ​റ്റ്റി​ൽ കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക.

സെ​പ്റ്റം​ബ​ർ 20ന് ​വൈ​കി​ട്ട് 7.30 നാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജി​ന്‍റെ പ​ത്നി​യാ​ണ് ജോ​യി​സ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ