കു​വൈ​റ്റ് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ പി​താ​വ് നി​ര്യാ​ത​നാ​യി
Sunday, October 24, 2021 6:35 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ നോ​ർ​ക്ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ പി​താ​വ് കു​ഞ്ഞാ​ല​ൻ​കു​ട്ടി മ​ദ​നി ക​ണ്ണേ​ത്ത് (82) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം വൈ​കി​ട്ട് 4.30 നു ​പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും.

ഭാ​ര്യ: വി.​പി.​സ​ഫി​യ. മ​റ്റു മ​ക്ക​ൾ: ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ(​കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ), സി​ദ്ദി​ഖ്, റ​ഫീ​ഖ്, ഷാ​ഹി​ദ്.

പ​രേ​ത​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യി കു​വൈ​റ്റ് കെ.​എം​സി​സി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ