കു​വൈ​റ്റി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം; സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു
Monday, October 25, 2021 12:55 AM IST
കു​വൈ​റ്റ് സി​റ്റി : സാ​ൽ​മി​യ​യി​ൽ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന​മോ​ടി​ച്ച കു​വൈ​ത്ത് പൗ​ര​ൻ മ​ന​പ്പൂ​ർ​വം ട്രാ​ഫി​ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ക്ലി​പ്പ് സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​ല്ലാ​വ​രും ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​മ​ർ​ജ​ൻ​സി ഫോ​ണ്‍ ന​ന്പ​രാ​യ 112 ൽ ​വി​ളി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ