ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹി​നെ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു
Tuesday, November 23, 2021 11:41 PM IST
കു​വൈ​റ്റ് സി​റ്റി : ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹി​നെ കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് കു​വൈ​റ്റ് അ​മീ​ർ ഷേ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ചു.

നേ​ര​ത്തെ മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​ത്. പാ​ർ​ല​മെ​ൻ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം ന​ട​ക്കു​ന്ന ദേ​ശീ​യ സം​വാ​ദ​ത്തി​ൻ​റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കാ​ബി​ന​റ്റ് പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ക്കു​വാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​മീ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​യ/​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ന് അ​ന​ഭി​മ​ത​രാ​യ മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കു​ക​യും കൂ​ടു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​യി​രി​ക്കും പു​തി​യ മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടു​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ