ലുലുവില്‍ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു
Friday, November 26, 2021 3:22 PM IST
കുവൈറ്റ് സിറ്റി: ആഗോളതലത്തിലെ പ്രമുഖ ഹൈപ്പര്‍ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞ ദിവസം ലുലു ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്ലോഗർ ഗദീർ സുൽത്താൻ ഉദ്ഘാടനം നിർവഹിച്ചു.കലാപരിപാടികളും അരങ്ങേറി.

ഡിസംബർ അഞ്ചുവരെയാണ് കാമ്പയിൻ.ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും.ലോകമാകെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസൺ നടത്തുന്നതിന്‍റെ ഭാഗമായാണ് ലുലു ഹൈപ്പർ മാർക്കറ്റിലും നിരക്കിളവ് നൽകുന്നത്.

കമ്പ്യൂട്ടർ, ഗെയിമിങ് ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ, ടെലിവിഷന് 30 ശതമാനം വരെ, സ്മാർട്ട് ഫോണുകൾക്ക് 35 ശതമാനം വരെ, കപ്യൂട്ടര്‍ ആക്സസറികൾക്ക് 40 ശതമാനം വരെ, ഹെൽത്ത് കെയർ, പേഴ്സനൽ കെയർ, ഫർണിഷിങ്, ഹോം അപ്ലയൻസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ, ഹോം ഗാർഡനിങ് ഉപകരണങ്ങൾക്ക് 55 ശതമാനം വരെ, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ, കണ്ണടകൾ എന്നിവക്ക് 60 ശതമാനം വരെ, ലഗേജ് െഎറ്റംസ്, കളിപ്പാട്ടങ്ങൾ എന്നിവക്ക് 70 ശതമാനം വരെ, ഫാഷൻ വെയറുകൾക്ക് 75 ശതമാനം വരെ എന്നിങ്ങനെ നിരക്കിളവ് ലഭിക്കും. കോസ്മെറ്റിക് ഉൽപന്നങ്ങൾക്ക് ബൈ ടു ഗെറ്റ് വൺ ഓഫറുണ്ട്.

കുവൈറ്റിൽ പ്രമോഷൻ കാലയളവിൽ വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ, ഓഫ്ലൈൻ പർച്ചേഴ്സുകൾക്ക് പൂജ്യം ശതമാനം ഇൻസ്റ്റാൾമെൻറ് സൗകര്യവും ലഭിക്കും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നതുകൊണ്ടും അമ്പരപ്പിക്കുന്ന വിലക്കുറവുകൊണ്ടും ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഷോപ്പിങ് അവസരമാണ് ലുലു സൂപ്പർ ഫ്രൈഡേ എന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.

ഡിസംബർ അഞ്ചുവരെ എല്ലാ ലുലു ഔട്ട് ലെറ്റിലും www.luluhypermarket.com എന്ന ഷോപ്പിങ് പോർട്ടലിലും ഓഫറുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.

സലിം കോട്ടയിൽ