95 ദി​ർ​ഹ​ത്തി​ന് ഒ​രു മാ​സ​ത്തേ​ക്ക് പ്ര​വേ​ശ​നത്തിന് ഫെ​സ്റ്റി​വ​ൽ പാ​സ് ഒ​രു​ക്കി എ​ക്സ്പോ 2020
Monday, November 29, 2021 7:48 PM IST
ദു​ബാ​യ്: ആ​ഘോ​ഷ​ങ്ങ​ൾ നി​റ​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ എ​ക്സ്പോ ന​ഗ​രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​ത്യാ​ക​ർ​ഷ​ക നി​ര​ക്കി​ൽ ഫെ​സ്റ്റി​വ​ൽ പാ​സ് പ്ര​ഖ്യാ​പി​ച്ച് സം​ഘാ​ട​ക​ർ. 95 ദി​ർ​ഹം ന​ൽ​കി​യാ​ൽ ഡി​സം​ബ​ർ 31 വ​രെ എ​ക്സ്പോ ന​ഗ​രി​യി​ലേ​ക്ക് എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും പ്ര​വേ​ശ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന പാ​സാ​ണ് ന​ൽ​കു​ന്ന​ത്.

വ​ർ​ണാ​ഭ​മാ​യ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളും സം​ഗീ​ത​മ​യ​മാ​യ സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ എ​ക്സ്പോ 2020 ന​ഗ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് ഫെ​സ്റ്റി​വ​ൽ പാ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 95 ദി​ർ​ഹ​മാ​ണ് നി​ര​ക്ക്. ഒ​രു മാ​സ​ത്തേ​ക്ക് പ​രി​മി​തി​ക​ൾ ഇ​ല്ലാ​ത്ത പ്ര​വേ​ശ​ന​മാ​ണ് ഫെ​സ്റ്റി​വ​ൽ പാ​സ് ന​ൽ​കു​ന്ന​ത്.

ഫെ​സ്റ്റി​വ​ൽ പാ​സ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് 10 സ്ഥ​ല​ങ്ങ​ളി​ൽ വ​രെ മു​ൻ​കൂ​ട്ടി ക്യു ​ബു​ക്ക് ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ 150 ദി​ർ​ഹം ന​ൽ​കി എ​ക്സ്പോ തീ​രും വ​രെ​യു​ള്ള സീ​സ​ണ്‍ പാ​സാ​ക്കി മാ​റ്റു​ന്ന​തി​നും അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ അ​ലീ​ക കീ , ​എ.​ആ​ർ റ​ഹ്മാ​ൻ, എ​മി​റാ​ത്തി സം​ഗീ​ത​ജ്ഞ ഏ​യ്ദാ അ​ൽ മെ​ൻ​ഹാ​ലി, ഫാ​ത്മ സ​ഹ​റ​ത് അ​ലൈ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ , പ്രൗ​ഢ​മാ​യ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ, ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ഡി​സം​ബ​ർ മാ​സ​ത്തി​ൽ എ​ക്സ്പോ ന​ഗ​രി​യി​ൽ ന​ട​ക്കു​ക . ഡി​സം​ബ​റി​ലെ മ​ഞ്ഞു കാ​ല​ത്തേ അ​നു​സ്മ​രി​ക്കും വി​ധം അ​ൽ വാ​സ​ൽ പ്ലാ​സ , ജൂ​ബി​ലി സ്റ്റേ​ജ്, മി​ല്ലേ​നി​യം ആം​ഫി തീ​യ​റ്റ​ർ, അ​ൽ ഫൊ​ർ​സാ​ൻ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശി​ശി​ര കാ​ല​ത്തി​ന്‍റെ മാ​സ്മ​രി​ക​ത സൃ​ഷ്ട്ടി​ക്കു​ന്ന അ​ല​ങ്കാ​ര​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​നി​ൽ സി ​ഇ​ടി​ക്കു​ള