വി.​പി. ന​ന്ദ​കു​മാ​റി​ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​ര​വ്
Monday, November 29, 2021 9:01 PM IST
ഷാ​ർ​ജ: മ​ണ​പ്പു​റം ഫി​നാ​ൻ​സ് എം​ഡി​യും സി​ഇ​ഒ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റീ​യു​മാ​യ വി. ​പി. ന​ന്ദ​കു​മാ​റി​ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ൽ​കി​യ നി​ര​വ​ധി സ​ന്ന​ദ്ധ സേ​വ​ന പ​ദ്ധ​തി​ക​ൾ മു​ൻ നി​ർ​ത്തി​യാ​ണി​ത്.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ.​പി ജോ​ണ്‍​സ​ൻ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട ല​യ​ണ്‍​സ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സ​ലോ​കം ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നു ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു .

മ​ണ​പ്പു​റം ഫി​നാ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​രും ചീ​ഫ് പി​ആ​ർ​ഒ സ​നോ​ജ് ഹെ​ർ​ബ​ർ​ട്ട്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, സീ​നി​യ​ർ പി​ആ​ർ​ഒ കെ.​എം. അ​ഷ്റ​ഫ്, ച​ന്ദ്ര​പ്ര​കാ​ശ് ഇ​ട​മ​ന, അ​ഡ്വ. വൈ ​എ റ​ഹീം, പി.​എ. ര​വീ​ന്ദ്ര​ൻ, വി.​എ​ൻ. ബാ​ബു, വി​മ​ൽ, ഇ​ഗ്നേ​ഷ്യ​സ്, ഈ​പ്പ​ൻ വ​ർ​ഗീ​സ്, പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ്ര​വാ​സ​ലോ​ക​ത്തെ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.