തുർക്കിയ ഏരിയ കെഎംസിസിക്ക് പുതിയ നേതൃത്വം
Sunday, January 9, 2022 4:44 PM IST
ദമാം: സൗദി കെഎംസിസിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്‍റെ ഭാഗമായിചേർന്ന തുർക്കിയ ഏരിയ കെഎംസിസി ജനറൽ കൗൺസിൽ യോഗം ഖത്തീഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാൻ പെരിങ്ങൊളം ഉദ്ഘാടനം ചെയ്തു. നാസർ ഒതായി അധ്യക്ഷത വഹിച്ചു.

2022-24വർഷത്തേക്കുള്ള ഭാരവാഹികളായി നാസർ ഒതായി (ചെയർമാൻ ), ഫഹദ് കൊടിഞ്ഞി (പ്രസിഡന്‍റ് ), മുബാറക കരുളായി (ജനറൽ സെക്രട്ടറി ), സാദിഖ്‌ എറണാകുളം (ട്രഷറർ ),
വൈസ് പ്രസിഡന്റുമാർ ഹനീഫ പെരിന്തൽമണ്ണ, റഫീഖ് പാലക്കാട്, ജോയിന്‍റ് സെക്രട്ടറിമാർ ലത്തീഫ് പെരിന്തൽമണ്ണ, കബീർ കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.

മുഹമ്മദ്‌കുട്ടി കരിങ്കപ്പാറ തെരെഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഖത്തീഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഷ്താഖ് പേങ്ങാട്,ടിടി കരീം അമീൻ കളിയിക്കാവിള,നസീർ ചെമ്പൻ,ഫൈസൽ മക്രെരി, ബഷീർ കല്ലമ്പലം, നൗഷാദ് പട്ടാമ്പി,നിസാം കണ്ണൂർ, ഉസ്മാൻ കെഎം, സിസി മുനീർ മഞ്ചേരി,മുനീർ ചെമ്പൻ, ഇർഷാദ് പെരുമുഖം ആശംസകൾ നേർന്നു.
മുബാറക് കരുളായി സ്വാഗതവും സാദിഖ്‌ എറണാകുളം നന്ദിയും പറഞ്ഞു.