പ്രവാസികളോടുള്ള ഈ അനീതി പിൻവലിക്കുക : ഐവ
Monday, January 10, 2022 4:52 PM IST
ജിദ്ദ: രണ്ടും മൂന്നും കോവിഡ് വാക്സിനും രണ്ട് പിസിആർ ടെസ്റ്റും നടത്തി കുറഞ്ഞ ലീവിൽ നാട്ടിൽ വരുന്നവർ 7 ദിവസം ഹോം ക്വാറന്‍റൈനും 7 ദിവസം സ്വയം ക്വാറന്‍റൈനും വേണമെന്ന കേന്ദ്ര-കേരള സർക്കാറുകളുടെ തീരുമാനം ഉടനെ പിൻവലിക്കണമെന്ന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞ് ഒരു മാസത്തെ ലീവിൽ വരുന്നവരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും മറ്റു അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കും ഒന്നും രണ്ടും ആഴ്ചകൾക്ക് നാട്ടിൽ വരുന്നവർക്കും ഈ നിയമം വളരെ പ്രയാസമുണ്ടാക്കുന്നതാണ്.

കോവിഡ് വാക്സിനുകൾ എടുക്കാത്ത പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഐവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കെ.ടി. മുസ്തഫ പെരുവള്ളൂർ