ഫോക്കസ് കുവൈറ്റ് വെബിനാർ സംഘടിപ്പിക്കുന്നു
Sunday, January 23, 2022 12:32 PM IST
കുവൈറ്റ് സിറ്റി: എൻജിനിയറിംഗ് സിസൈനിംഗ് രംഗത്തെ കുവൈറ്റിലെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് ) അംഗങ്ങളുടെ സാങ്കേതിക അഭിരുചി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായ സംഘടിപ്പിച്ചു വരുന്ന ക്ലാസുകളുടെ ഭാഗമായി മൂന്നാമത് വെബ്ബിനാർ കുവൈറ്റ് ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒമിനിക്സ് ഇന്‍റർ നാഷണണിലിന്‍റെ സഹകരണത്തോടെ വിഷ്യുലൈസേഷൻ യൂസിങ് വീ റേയ് പാർട്ട് - I എന്ന വിഷയത്തിൽ ജനുവരി 29 ശനിയാഴ്ച വൈകിട്ട് കുവൈറ്റ് സമയം 7 മുതൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ഫോക്കസ് അംഗങ്ങളെ കൂടാതെ എൻജിനിയറിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഈ വെബിനാറിലേക്ക് സ്വാഗതം ചെയ്യുന്നു. https://attendee.gotowebinar.com/register/3996519578768949518 താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : 99 687825/67716549/66461684/95565832 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

സലിം കോട്ടയിൽ