ബ​ഹറി​നി​ല്‍ മ​രി​ച്ച​ത് 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ
Tuesday, January 25, 2022 12:17 PM IST
മ​നാ​മ: ബഹറിനിൽ ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ 2021 ൽ മരിച്ചതായി ന്യൂ​സ് ഓ​ഫ് ബ​ഹറി​ന്‍ റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​സം​ഖ്യ​യാ​ണി​ത്. റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും കോ​വി​ഡ് ബാ​ധി​ച്ച​വ​രാ​ണ്.

ഈ ​സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് തി​ക​ച്ചും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ന്ന് ബ​ഹറിനി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പീ​യു​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹം ഇ​ന്ത്യ​ക്കാ​രാ​ണ്.