സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബോധവത്കരണ കാന്പയിൻ ജനുവരി 27ന്
Tuesday, January 25, 2022 12:35 PM IST
മനാമ : പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും ഭാഗമാകാത്തവരെ ഇതിന്‍റെ ഗുണഭോക്താക്കൾ ആക്കുവാനും വേണ്ടി സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന ബോധവൽക്കരണ കാമ്പയിന്‍റെ ഭാഗമായി പ്രവാസി പെൻഷൻ, ക്ഷേമനിധി: അറിയേണ്ടതെല്ലാം എന്ന പേരിൽ സൂമിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ വെബിനാർ സംഘടിപ്പിക്കുന്നു.

ജനുവരി 27 നു (വ്യാഴം) രാത്രി 7.30നു നടക്കുന്ന ബോധവൽക്കരണ വെബിനറിൽ കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റന്‍റ് കെ.എൽ. അജിത് കുമാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ നൽകിവരുന്ന സഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.


വിവരങ്ങൾക്ക് : 33370946, 39748867.