കുവൈറ്റിൽ പിസിആർ പരിശോധന ആറു ദിനാറായി കുറച്ചു
Thursday, January 27, 2022 4:51 PM IST
കുവൈറ്റ് സിറ്റി : പിസിആർ പരിശോധനക്കുള്ള പരമാവധി നിരക്ക്‌ ആറ് ദിനാർ ആയി കുറച്ച് ആരോഗ്യ മന്ത്രാലയം. പുതിയ സർക്കുലർ അനുസരിച്ച് അടുത്ത ഞായറാഴ്ച മുതൽ പിസിആർ ടെസ്റ്റിന്‍റെ നിരക്ക് 6 ദിനാറില്‍ കൂടരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ പിസിആർ പരിശോധനക്കായി ഒന്പത് ദിനാറായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ആറായി കുറച്ചത്. സർക്കാരിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസമാകും.

സലിം കോട്ടയിൽ