നഴ്സസ് ഡേ ദിനാഘോഷം "സ്പർശം-2022' മേയ് 21 ന്
Wednesday, May 18, 2022 1:49 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്‌ "സ്പർശം -2022' എന്ന പേരിൽ നഴ്സസ് ഡേ ദിനാഘോഷം സംഘടിപ്പിക്കുന്നു

മേയ് 21 നു (ശനി) വൈകുന്നേരം അഞ്ചിനു അബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാനി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ആഘോഷങ്ങളോടനുബന്ധിച്ചു കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന KMF മെമ്പേഴ്സിനുള്ള യാത്രയയപ്പും ഒപ്പം വിവിധ കല സാംസ്കാരിക വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങും ആരോഗ്യമേഖലയിൽ ഉൾപ്പെടുന്ന വിവിധ കലാപ്രതിഭകളുടെ കലാ പരിപാടികളും കേരളത്തിന്‍റെ തനത് കലയായ കളരിപ്പയറ്റ്, കലാസദൻ ഗാനമേള ഗ്രൂപ്പ്-കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. പരിപാടിയിലേക്ക്‌ കുവൈറ്റിലുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.