പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു
Thursday, May 19, 2022 10:17 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ സിബി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ രാവിലെ 11 മുതൽ 12 വരെ എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു.

പരാതിയോ അന്വേഷണമോ ആവശ്യമുള്ളവര്‍ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈറ്റിലെ വിലാസം എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

അടുത്ത ജനസമ്പർക്ക പരിപാടി മേയ് 25നു (ബുധൻ) രാവിലെ 11 മുതൽ കുവൈറ്റ് സിറ്റിയിലെ ബിഎൽഎസ് പാസ്പോർട്ട് ഔട്ട്സോഴ്സിംഗ് സെന്‍ററിൽ നടക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത്
ഇതിൽ പങ്കെടുക്കാം.