ഒ.ഐ.സി.സി കുവൈറ്റ് രാജീവ് ഗാന്ധി അനുസ്മരണം
Monday, May 23, 2022 11:30 AM IST
സലിം കോട്ടയിൽ
കുവൈറ്റ് : ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ഒ.ഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി നാഷണൽ വൈസ് പ്രസിഡന്‍റ് സാമുവേൽ ചാക്കോ ഉൽഘാടനം ചെയ്തു.

ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, റോയ്‌ യോയാക്കി, മാണി ചാക്കോ, രജിത് തൊടീക്കളം, അഖിലേഷ് മാലൂർ, ഷബീർ കൊയിലാണ്ടി, ഇസ്മായിൽ കൂനത്തിൽ, വിത്സൺ ബത്തേരി തുടങ്ങിയവർ മഹാനായ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.
സുജിത് കായലോട് സ്വാഗതവും സജിൽ പി കെ നന്ദിയും പറഞ്ഞു.