50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി
Friday, May 27, 2022 11:42 AM IST
ജിമ്മി കൂറ്റാരപ്പള്ളിൽ
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.എണ്ണൂറ്റി അറുപത്തി എട്ടു ഏക്കർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി മാത്രം ഒമാൻ സർക്കാർ മാറ്റിവച്ചിരിക്കുന്നത്.

റോബോട്ടിക് പാർക്ക് പൂർത്തിയാകുമ്പോൾ പല ഘട്ടങ്ങളിലായി എണ്ണായിരത്തി എണ്ണൂറ്റി എഴുപത്തി എട്ടു ഏക്കർ സ്ഥലത്തിലായിരിക്കും പാർക്കും അനുബന്ധ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുക.

വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് സാൻഡി വാലി റോബോട്ടിക് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎസ് , യുക്കെ, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, എന്നി രാജ്യങ്ങളുടെ സാങ്കേതിക വിദ്യയും സാൻഡി വാലി പാർക്കിൽ ഉണ്ടാവുന്നതാണ്.

2022 മെയ് 15 ന് ഒമാൻ സർക്കാർ പ്രതിനിധി ഷെയ്ക്ക് മോഷിനും സാൻഡി വാലി റോബോട്ടിക്ക് പാർക്ക് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ഫാ.ബിജു ജോണും ഒമാൻ സർക്കാരുമായി കരാർ ഉടമ്പടി ചെയ്തു. തദവസരത്തിൽ ഷെയ്ക്ക് ഫഹദ് , ഗവണ്മെന്റ് ഓഫ് ഒമാൻ, കമ്പനി ഡയറക്ടർ ബെന്നി തോമസ്, ഖാലിദ് ഉബൈദ്, അബ്ദുൽ അസ്സിസ്


എന്നിവർ സന്നിഹിതരായിരുന്നു.സാൻഡി വാലി റോബോട്ടിക് പാർക്കിലേക്ക് വരുന്ന നിക്ഷേപകർക്കും, കമ്പനികൾക്കും, ഗവേഷകർക്കും മുന്ന് വർഷത്തേയ്ക്ക് നികുതി ഇളവുകൾക്കു പുറമേ ആകർഷകമായ ഒട്ടനവധി ആനുകൂല്യങ്ങളും ഒമാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടൽ, തീം പാർക്ക്, ഗവേഷകർ തുടംങ്ങിയവർക്കും സാൻഡി വാലി റോബോട്ടിക് പാർക്കിൽ നിരവധി അവസരമുണ്ട്. ഇന്ത്യൻ സംരംഭകരെ റോബോട്ടിക് പാർക്കിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്പനി ചെയർമാൻ ഡോ : ഫാ ബിജു ജോൺ അറിയിച്ചു. സാൻഡി വാലി റോബോട്ടിക്ക് പാർക്കിനെക്കുറിച്ചും നിക്ഷേപക , തൊഴിൽ സാദ്ധ്യതകളേക്കുറിച്ചും വിശദാംശങ്ങൾ അറിയാൻ താഴെ കാണുന്ന അഡ്രസ്സ്, ഈ മെയിൽ, ഫോൺ എന്നിവ വഴിയായി ബന്ധപെടാവുന്നതാണ്

[email protected]
[email protected]
Address: Sandy valley robotics, Russyl, Muscat, P.o box 399, 132 Alkhud
Phone: ±96895956659