ലോക കേരള സഭയിലേക്ക് സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശേരിയെ തെരഞ്ഞെടുത്തു
Friday, June 17, 2022 10:07 PM IST
ഷാർജ : യുഎഇയിലെ അറിയപെടുന്ന നിയമ പ്രതിനിധിയും യാബ് ലീഗൽ ഗ്രൂപ്പ് സിഇഒയുമായ സലാം പാപ്പിനിശേരിയെ ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്തു. യുഎഇയിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇദ്ദേഹം നൽകി വരുന്ന മികച്ച സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക കേരള സഭയിലേക്ക് അംഗമായി തിരഞ്ഞെടുത്തത്.

യുഎഇ യിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കുമ്പോൾ ഉണ്ടാകുന്ന നിയമ പരമായ പ്രശ്നങ്ങൾ പരിഹരിച്ച് വളരെ വേഗത്തിൽ തന്നെ നിയമ നടപടികൾ പൂർത്തീകരിച്ചു കൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക അതോടൊപ്പം യുഎഇയിൽ എത്തി പല വിധത്തിലുള്ള നിയമകുരുക്കുകളിലും ചതികളിലും പെട്ട് പ്രതിസന്ധിയിലായ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് സൗജന്യ നിയമ സേവനത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ നിയമപരമായും കാരുണ്യ പരമായുള്ള സലാം പാപ്പിനിശ്ശേരിയുടെ പ്രവർത്തനങ്ങളാണ് കേരള ലോക സഭയിൽ അഗത്വം നേടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.