"സയ്യിദിന്‍റെ സൂക്തങ്ങൾ' പ്രകാശനം ചെയ്തു
Sunday, October 2, 2022 11:52 AM IST
ഷക്കീബ് കൊളക്കാടൻ
റിയാദ്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൊഴികളും ധിഷണയും സമന്വയിപ്പിച്ച "സയ്യിദിന്‍റെ സൂക്തങ്ങൾ'ക്ക് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രൗഢമായ പ്രകാശനം.

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനും പ്രഭാഷകനുമായ മുജീബ് ജൈഹൂൻ രചിച്ച പുസ്തകം പ്രമുഖ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് ഡോ. എം കെ മുനീർ എം എൽ എക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.

ഇബ്രാഹിം സുബ്ഹാൻ, സബീന എം സാലി, കമർ ബാനു വലിയകത്ത്, കെ കെ എം ഷാഫി, എന്നിവർ സന്നിഹിതരായി. ഒലിവ് ബുക്സ് ആണ് പ്രസാധകർ.