സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ത്രൈ​മാ​സ​ക്യാ​ന്പയി​ൻ ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച
Wednesday, October 5, 2022 11:03 PM IST
ദ​മാം: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ ക്യാ​ന്പയി​ൻ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 6 വ്യാ​ഴാ​ഴ്ച ദ​മാ​മി​ൽ ന​ട​ക്ക​പ്പെ​ടും. ""വി​മോ​ച​നം വി​ശ്വാ​സ വി​ശു​ദ്ധി​യി​ലൂ​ടെ​'' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ​യി​ൻ മ​ർ​ക്ക​സു​ദ​അ​വ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സി.​പി ഉ​മ്മ​ർ സു​ല്ല​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​ദ​മാം ഇ​സ്ലാ​ഹി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​നീ​ർ ഹാ​ദി എ​ട​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യി​ൽ മ​ത രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

മ​നു​ഷ്യ​നെ സം​സ്ക​ര​ണ​ത്തി​ലൂ​ടെ മോ​ചി​പ്പി​ച്ച് എ​ല്ലാ ത​രം തിന്മയി​ൽ നി​ന്നും ശു​ദ്ധീ​ക​രി​ക്കു​ക​യും വി​ശ്വാ​സ ദൃ​ഢീ​ക​ര​ണ​ത്തി​ലൂ​ടെ സ​ന്പൂ​ർ​ണ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് ക്യാ​ന്പ​യി​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ചു പ്രാ​ദേ​ശി​ക ഇ​സ്ലാ​ഹീ സെ​ന്‍റ​റു​ക​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യി വി​ത്യ​സ്ത പ​രി​പാ​ടി​ക​ൾ കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.