കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ആ​ദ​രി​ച്ചു
Thursday, November 24, 2022 5:58 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും എം​ബി​ബി​എ​സി​നു മി​ക​ച്ച വി​ജ​യം നേ​ടി​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് അ​ബാ​സി​യ യൂ​ണി​റ്റ് അം​ഗം ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി ജ​യ​കു​മാ​റി​നെ സ​മാ​ജം ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് , ര​ക്ഷാ​ധി​കാ​രി ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ , റെ​ജി മ​ത്താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​ജ​ത്തി​ന്‍റെ ഉ​പ​ഹാ​രം ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര ജ​യ​കു​മാ​റി​ന് കൈ​മാ​റി. ജോ. ​ക​ണ്‍​വീ​ന​ർ ജോ​യ് തോ​മ​സ് സ്വാ​ഗ​ത​വും ഷാ​ജി സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.