സൂ​പ്പ​ർ ഫ്രൈ​ഡേ ഓ​ഫ​റു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
Friday, November 25, 2022 6:47 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: അ​ൽ ഖു​റൈ​ൻ ശാ​ഖ​യി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള ജ​ന​കീ​യ സോ​ഷ്യ​ൽ മീ​ഡി​യ താ​രം ഡോ. ​ഖോ​ലൂ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണ്‍, ഐ.​ടി അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ഷ​ൻ, ഫൂ​ട് വെ​യ​ർ, ക​ണ്ണ​ട, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് 75 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ല​ഭി​ക്കും.

പ​ല​ച​ര​ക്ക്, ഫ്ര​ഷ് ഫു​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യേ​ക കി​ഴി​വു​ണ്ടാ​കും. യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്റി​ൻ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ഈ​ജി​പ്ത്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ഫ​റു​ക​ൾ ല​ഭി​ക്കും. കു​വൈ​റ്റി​ൽ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് ബാ​ങ്കി​ൽ​നി​ന്നു​ള്ള യോ​ഗ്യ​ത​യു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​സു​ക​ളി​ൽ പൂ​ജ്യം ശ​ത​മാ​നം ഇ​ൻ​സ്റ്റാ​ൾ​മെ​ൻ​റ് സൗ​ക​ര്യ​വും ല​ഭി​ക്കു​മെ​ന്ന് ലു​ലു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.