കുവൈറ്റ്: കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാമത് സെഷൻ സമാപിച്ചു. കഴിഞ്ഞ മൂന്നുവർഷമായി നടക്കാതിരുന്ന പുസ്തക മേള ഈ വർഷം വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. വായനക്കാരിൽനിന്നും പ്രസാധകരിൽനിന്നും മികച്ച പ്രതികരണമായിരുന്നു മേളക്ക് ലഭിച്ചത്.
പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും പാനൽ ഡിസ്കഷനും വർക്ഷോപ്പുകളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. 613 സ്കൂളുകളിൽ നിന്നായി മുപ്പതിനായിരത്തോളം വിദ്യാർഥികൾ, എഴുത്തുകാർ, സാഹിത്യകാര·ാർ, അംബാസഡർമാർ തുടങ്ങിയ നിരവധി പേർ മേളയുടെ ഭാഗമായി.