ഇ​സ്ലാ​ഹി മ​ദ്ര​സ ഫെ​സ്റ്റ്-2023 ഫെ​ബ്രു​വ​രി 10ന് ​ഒൗ​ക്കാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും
Thursday, February 2, 2023 5:33 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ലു​ള്ള മ​ദ്ര​സ​ക​ളു​ടെ ഫെ​സ്റ്റ് ഫെ​ബ്രു​വ​രി 10 റി​ഗ​യ​യി​ലെ ഒൗ​ക്കാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.

ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഹി​ഫ് ള്, ​ഇ​സ് ലാ​മി​ക ഗാ​നം, പ്ര​ബ​ന്ധ ര​ച​ന, ക​ള​റിം​ഗ്, ക​ഥ പ​റ​യ​ൽ, ചി​ത്ര ര​ച​ന, ബാ​ങ്ക് വി​ളി, ഒ​പ്പ​ന, കോ​ൽ​ക്ക​ളി തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ മ​ത്സ​ര​ത്തി​നു​ണ്ടാ​കും. വി​വി​ധ മ​ദ്ര​സ​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ന് മാ​റ്റു​ര​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ മ​ദ്ര​സ്‌​സ പി​ൻ​സി​പ്പ​ൾ സി​ദ്ധീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി,സൈ​ദ് മു​ഹ​മ്മ​ദ്, എ​ൻ​ജി. അ​ബ്ദു റ​ഹ്മാ​ൻ, അ​ന​സ് മു​ഹ​മ്മ​ദ്, ഹ​നൂ​ബ്, എ​ൻ​ജി. ഫി​റോ​സ്, റാ​ഫി ക​തി​രൂ​ർ, ഫൈ​സ​ൽ വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​റ്റി​ലെ എ​ല്ലാ ഏ​രി​യ​ക​ളി​ൽ നി​ന്നും വാ​ഹ​ന സൌ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97827920, 97562375, 99060684