അ​ബീ​ർ പ്രീ​മി​യ​ർ ലീ​ഗ്: കോ​ർ​പ്പ​റേ​റ്റ് കോ​മെ​റ്റ്സ് ചാ​മ്പ്യ​ന്മാ​ർ
Monday, March 20, 2023 2:54 PM IST
കെ.ടി.മുസ്‌തഫ പെരുവെള്ളൂർ
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രു​ടെ മൂ​ന്നാ​മ​ത് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി അ​ബീ​ർ കോ​ർ​പ്പ​റേ​റ്റ് കോ​മെ​റ്റ്സ്. ജി​ദ്ദ- മ​ക്ക മേ​ഖ​ല​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​റ് ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.

വ​നി​ത​ക​ൾ​ക്കാ​യി ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ അ​ബീ​ർ ആം​ബു​ലെ​റ്റ​റി ആ​ർ​മേ​ഴ്‌​സ് ടീം ​വി​ജ​യി​ക​ളാ​യി. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ.​ജം​ഷി​ത്ത് അ​ഹ​മ്മ​ദ്, ഡോ. ​അ​ഫ്‌​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഡോ.​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, ഡോ.​സ​ർ​ഫ്രാ​സ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

രാ​ജ ന​വീ​ദ്, കെ.​എം.​ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സാ​ബി​ത്, ഡോ.​സാ​ദ്, യൂ​സു​ഫ് കെ.​പി തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.