ത​നി​മ കു​വൈ​ത്ത്‌ യാ​ത്ര​യ​യപ്പു ന​ൽ​കി
Tuesday, March 28, 2023 7:32 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: ​തനി​മ കു​വൈ​ത്ത്‌ സൗ​ഹൃ​ദ​ത്ത​നി​മ​യോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​റും ത​നി​മ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​വുമായ അ​ഡ്വ. പി. ​ജോ​ൺ തോ​മ​സി​നു ഊ​ഷ​മ​ള​മാ​യ യാ​ത്ര​യ​പ്പു നൽകി.

കു​വൈ​റ്റിലെ സം​ഘ​ട​ന​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക്‌ പാ​ത്ര​മാ​കാ​ൻ യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളും അ​തി​നു അ​വ​സ​രം ഒ​രു​ക്കി കൂ​ടെ നി​ന്ന അ​ഡ്വ. പി ​ജോ​ൺ തോ​മ​സും എ​ന്നും കു​വൈ​റ്റ് പ്ര​വാ​സി​ക​ളു​ടെ ഓ​ർ​മ്മ​ക​ളി​ൽ ഉ​ണ്ടാ​കുമെ​ന്ന് ത​നി​മ ജനറൽ ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി ഓ​ർ​മ്മി​പ്പി​ച്ചു. പെ​ൺ​ത​നി​മ ക​ൺ​വീ​ന​ർ ഉ​ഷ ദി​ലീ​പ് ത​നി​മ​യു​ടെ യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം കൈ​മാ​റി.

ഫാ​. ഡേ​വി​സ് ചി​റ​മേ​ൽ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഉദ്ഘാ​ട​നം ചെ​യ്തു. ബി​ഇ​സി എ​ക്സ്ചേ​ഞ്ച്‌ സി​ഇ​ഒ മാ​ത്യു വ​ർ​ഗ്ഗീ​സ്‌, മെ​ട്രോ ‌ക്ലി​നി​ക്ക്‌ സി​ഇ​ഒ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ, ഡോ: ​അ​മീ​ർ അ​ഹ​മ​ദ്‌ , ജേ​ക്ക​ബ്‌ മാ​ത്യു, ജേ​ക്ക​ബ്‌ വ​ർ​ഗ്ഗീ​സ്‌, സു​രേ​ഷ്‌ കെ.​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഐ​ബി​പി​സി, ഫോ​ക്ക​സ് കു​വൈ​ത്ത്, വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ, ബി​ഷ​മോ​ർ കോ​ളേ​ജ് അ​ലും​നി, എ​ച്.​എ​സ്.​പി.​എ, പാ​ൽ​പ​ക്, സാ​ര​ഥി, ഫോ​ക്ക് , ഗാ​ന്ധി​സ്‌​മൃ​തി അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ൾ അ​ഡ്വ. പി ​ജോ​ൺ തോ​മ​സി​നു സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

ത​നി​മ കു​വൈ​ത്തും കു​വൈ​റ്റിലെ വി​വി​ധ സം​ഘ​ട​ന​ക​ളും ന​ൽ​കി​യ സ്നേ​ഹ​വും ആ​ദ​ര​വും കൈ​പ​റ്റു​ന്ന​തി​നൊ​പ്പം എ​ന്നും കു​വൈ​റ്റിന്‍റെ ന​ല്ല ഓ​ർ​മ​ക​ളി​ൽ നി​ല​നി​ൽ​ക്കുമെന്ന് അ​ഡ്വ. പി ​ജോ​ൺ തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തേ യോ​ഗ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു നാ​ട്ടി​ലേ​ക്ക്‌ പോ​കു​ന്ന കു​ട്ടി​ത്ത​നി​മ അം​ഗം ജോ​ഷ്‌ സാ​വി​യോ​യ്ക്ക്‌ ത​നി​മ​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.ഷൈ​ജു പ​ള്ളി​പ്പു​റം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഷാ​ജി വ​ർ​ഗീ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കു​ന്നേ​ൽ സ്വാ​ഗ​ത​വും റു​ഹൈ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.