ബ​ഹ്‌​റിൻ-​ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ് 25 മു​ത​ൽ; ​പ്ര​വാ​സി​ക​ൾക്ക്​ ഗു​ണ​ക​രം
Thursday, May 18, 2023 7:36 AM IST
മ​നാ​മ: ബ​ഹ്‌റി​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ് മേയ് 25ന് ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കും. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ഒ​മാ​ൻ, കു​വൈ​റ്റ് വ​ഴിയുള്ള സർവീസുകളായിരുന്നു യാത്രക്കാരുടെ ആശ്രയം.

ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്നും പൗ​ര​ന്മാ​രു​ടെ പൊ​തു​വാ​യ ആ​ഗ്ര​ഹം അ​താ​ണെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2017​-ൽ ഖ​ത്ത​റി​നെ​തി​രേ പ്ര​ഖ്യാ​പി​ച്ച ഗ​ൾ​ഫ് ഉ​പ​രോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ ഗ​താ​ഗ​ത​വും നി​ല​ച്ച​ത്. ന​യ​ത​ന്ത്ര ബ​ന്ധ​വും യാ​ത്രാ​മാ​ർ​ഗ​വും ഇ​തേ​ത്തു​ട​ർ​ന്ന് നി​ശ്ച​ല​മാ​യി.


2021ൽ ​സൗ​ദി​യി​ൽ ന​ട​ന്ന അ​ൽ ഉ​ല ഉ​ച്ച​കോ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് ഉ​പ​രോ​ധം നീ​ങ്ങു​ന്ന​തും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യും തി​രി​ച്ചും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും. എ​ന്നാ​ൽ, ബ​ഹ്റി​നും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല.