ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
Friday, June 2, 2023 1:12 PM IST
കേ​പ്ടൗ​ൺ: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.ജ​യ​ശ​ങ്ക​റും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ദക്ഷിണാഫ്രിക്കയിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​പ്ടൗ​ണി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തിനെത്തിയതാണ് ഇരുവരും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നെ കു​റി​ച്ചും ഇരുമന്ത്രിമാരും ച​ർ​ച്ച ചെ​യ്തു.