ഖൈ​ത്താ​ൻ ഏരിയയിൽ തീപിടിത്തം; വീടും വാഹനങ്ങളും കത്തി നശിച്ചു
Sunday, September 17, 2023 4:16 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഏരിയയിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒരു വീ​ടും പത്ത് വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് തീപിടിച്ച ശേ​ഷം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ​കൂ​ടി തീപ​ട​ർ​ന്ന്​ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഒ​ന്നാം​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ തീ ​നി​യ​ന്ത്ര​ണ​ വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടി​ട്ടി​ല്ലെ​ന്ന് അഗ്നിശമന വിഭാഗം അ​റി​യി​ച്ചു.