ഖത്തർ സെന്‍റ് തോമസ് ദേവാലയ ജൂബിലി സംഗമത്തിന് ഒരുക്കമായി
Monday, July 22, 2024 11:52 AM IST
കൊ​​ച്ചി: ഖ​​​ത്ത​​​ർ സെ​​ന്‍റ് തോ​​​മ​​​സ് സീറോ​​മ​​​ല​​​ബാർ ദേ​​വാ​​​ല​​​യ​​​ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ബി​​​ലി സം​​​ഗ​​​മ​​ത്തി​​ന് ഒ​​രു​​ക്ക​​ങ്ങ​​ളാ​​യി. 25ന് ​​​കാ​​ക്ക​​നാ​​ട് സെ​​​ന്‍റ് തോ​​​മ​​​സ് മൗ​​​ണ്ടി​​​ലാ​​ണ് സം​​ഗ​​മം.

ഖ​​​ത്ത​​​റി​​​ൽ ദേ​​​വാ​​​ല​​​യ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും സീ​​​റോ​​മ​​​ല​​​ബാ​​​ർ ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷം തി​​​രി​​​കെ​​​പ്പോ​​​ന്ന മു​​​ൻ​​​കാ​​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും ച​​ട​​ങ്ങി​​ൽ ആ​​​ദ​​​രി​​​ക്കും.

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ കാ​​​ർമി​​​ക​​​ത്വ​​​ത്തിൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്​​​ഘാ​​​ട​​​നം ചെയ്യും.

വി​​​കാ​​​രി​​​യ​​​റ്റ് ഓ​​​ഫ് നോ​​​ർ​​​ത്തേ​​​ൺ അ​​​റേ​​​ബ്യ​​​യു​​​ടെ അ​​പ്പ​​സ്തൊ​​​ലി​​​ക് വി​​​കാ​​​ർ ഡോ. ​​ആ​​​ൽ​​​ഡോ ബെ​​​റാ​​​ർ​​​ഡി അ​​ധ‍്യ​​ക്ഷ​​​നാ​​യി​​രി​​ക്കും. സ​​​ഭ​​​യു​​​ടെ ഇ​​​വാ​​​ഞ്ചലൈ​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് പാ​​​സ്റ്റ​​​റ​​​ൽ കെ​​​യ​​​ർ ഫോ​​​ർ ഇ​​​മി​​​ഗ്ര​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ൽ മു​​​ഖ്യപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് എ​​​ല​​​വു​​​ത്തി​​​ങ്ക​​​ൽ, വി​​​കാ​​​രി ഫാ. ​​​നി​​​ർ​​​മ​​​ൽ വേ​​​ഴ​​​പ്പ​​​റ​​​മ്പി​​​ൽ ക​​​പ്പൂ​​​ച്ചി​​​ൻ, ആ​​​ദ്യ വി​​​കാ​​​രി ഫാ. ​​​ജോ​​​സ് ത​​​ച്ചു​​​കു​​​ന്നേ​​​ൽ ക​​​പ്പൂ​​​ച്ചി​​​ൻ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ,

ജൂ​​​ബി​​​ലി അ​​​ഡ്വൈ​​​സ​​​റി ക​​​മ്മി​​​റ്റി ചെ​​​യ​​​ർമാ​​​ൻ ഡോ​. ​​മോ​​​ഹ​​​ൻ തോ​​​മ​​​സ്, ഷെ​​​വ​. സി​​​ബി വാ​​​ണി​​​യപ്പു​​​ര​​​യ്ക്ക​​​ൽ, ജൂ​​​ബി​​​ലി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​മാ​​​ൻ ജൂ​​​ട്ട​​​സ് പോ​​​ൾ, ക​​​ൺ​​​വീ​​​ന​​​ർ ജീ​​​സ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ക്കും.