യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി
Friday, July 26, 2024 10:11 AM IST
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. വി​മാ​നം പു​റ​പ്പെ​ട്ട് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.‌

വി​മാ​നം പ​റ​ക്കു​ന്ന സ​മ​യ​ത്ത് ഇ​ട​ത് ഭാ​ഗ​ത്താ​യി ഫാ​നി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം വ​രു​ക​യും പു​ക ഉ​യ​രു​ക​യും ചെ​യ്തു. 11.30-ഓ​ടെ എ​ഞ്ചി​ന്‍ ത​ക​രാ​ര്‍ കാ​ര​ണം ജി​ദ്ദ​യി​ലേ​ക്കു​ത​ന്നെ വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45ന് ​പോ​കേ​ണ്ടി​യി​രു​ന്ന സ്പൈ​സ്ജെ​റ്റ് 036 വി​മാ​നം ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി 10.40 നാ​ണ് പു​റ​പ്പെ​ട്ട​ത്.