വേ​ന​ൽ ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Tuesday, July 30, 2024 3:02 PM IST
മ​നാ​മ: ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ക​രു​ത​ലി​ന്‍റെ ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബ​ഹറ​നി​ലെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വും അ​ട​ങ്ങി​യ കി​റ്റു​ക​ളാണ് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​എം. മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ വെ​ൽ​കെ​യ​ർ കോ​ഓർഡി​നേ​റ്റ​ർ​മാ​രാ​യ ബ​ഷീ​ർ വൈ​ക്കി​ല​ശേ​രി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി എ​ന്നി​വ​ർ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.




വ​രും നാ​ളു​ക​ളി​ലും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.എം. മു​ഹ​മ്മ​ദ് അ​ലി അ​റി​യി​ച്ചു.



പ്ര​വാ​സി ആ​ശ്വാ​സ കി​റ്റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 35976986, 39132324 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.