നീ​നാ കൈ​ര​ളി​യു​ടെ "​ഒ​രു​മ 2025’ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി
Wednesday, May 7, 2025 5:25 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : നീ​നാ കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​ഒ​രു​മ 2025’ പ​രി​പാ​ടി നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.​ പ്ര​ത്യാ​ശ​യും ഐ​ശ്വ​ര്യ​വും സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​മ​യു​ടെ സ​ന്ദേ​ശ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

നീ​നാ സെന്‍റ്​ മേ​രി​സ് ച​ർ​ച്ചി​ലെ വൈ​ദി​ക​രാ​യ ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ,ഫാ.​ജോ​ഫി​ൻ ജോ​സ്,ഒ​പ്പം ഫാ.​യാ​ക്കൂ​ബ് എ​ന്നി​വ​രും തു​ട​ർ​ന്നു ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നു തി​രി​തെ​ളി​യി​ച്ചു.

ഒ​രു​മ​യു​ടെ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ ന​ൽ​കി.​തു​ട​ർ​ന്നു നി​ര​വ​ധി സ്കി​റ്റു​ക​ൾ,കൂ​ട്ടു​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ,നൃ​ത്ത പ​രി​പാ​ടി​ക​ൾ ,സം​ഗീ​താ​ലാ​പം തു​ട​ങ്ങി​യ​വ​ൻ ന​ട​ന്നു.


തു​ട​ർ​ന്നു നീ​നാ കൈ​ര​ളി​യു​ടെ വെ​ബ്സൈ​റ്റ് ആ​യ <വേേുെ://ി​ലി​മ​ഴ​വ​സ​മ​ശൃ​മ​ഹ​ശ.​രീാ> ന്റെ ​സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ഫാ.​യാ​ക്കൂ​ബ് നി​ർ​വ​ഹി​ച്ചു.​പി​ന്നീ​ട് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ന്റോ, സി​നു, സ​ഞ്ജു, തോം​സ​ൺ, സോ​ഫി, നി​ഷ, രോ​ഹി​ണി, ര​മ്യ എ​ന്നി​-0വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 2025-26 വ​ർ​ഷ​ത്തെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജെ​യ്സ​ൺ, ജി​ബി​ൻ, പ്ര​ദീ​പ്, ടെ​ൽ​സ്, ജെ​സ്ന, എ​യ്ഞ്ച​ൽ, ജി​ജി, വി​ന​യ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.