സി.പി. അനീഷ് മെൽബണിൽ നിര്യാതനായി
Thursday, July 5, 2018 8:43 PM IST
മെൽബണ്‍ : പുലരി വിക്ടോറിയായുടെ സ്ഥാപകരിൽ ഒരാളായ കോഴിക്കോട് സ്വദേശിയായ സി.പി. അനീഷ് മെൽബണിൽ നിര്യാതനായി. വ്യാഴാഴ്ച രാത്രി 7.35 ന് ആൽഫ്രഡ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദ രോഗം ബാധിച്ച് ചികിൽസയിലായിരുന്നു. സൗത്ത് ഈസ്റ്റിൽ ക്രാൻബണിലായിരുന്നു താമസം.

സഹോദരൻ കുവൈറ്റിൽ നിന്നും എത്തിയിട്ടുണ്ട്. ഭാര്യ അൻപൂ. മകൻ: സൂര്യ.സംസ്കാരം പിന്നീട്.