ആറന്മുള ഓണ സദ്യയുമായി മെൽബൺ കെഎച്ച്എസ്എം
Saturday, August 11, 2018 5:47 PM IST
മെൽബണ്‍ : കേരള ഹിന്ദു സൊസൈറ്റി മെൽബണിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് (ശനി) നടക്കും. സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ (397 407 സ്പ്രിംഗ് വേൽ റോഡ്., സ്പ്രിംഗ് വേൽ, വിക്ടോറിയ -3171) രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.

നാൽപത്തിയൊന്ന് വിഭവങ്ങളും അഞ്ചു തരം പായസവും അടങ്ങിയ ആറന്മു ഓണ സദ്യയായിരിക്കും ഈ വർഷത്തെ ആഘോഷത്തിന്‍റെ മുഖ്യാകർഷണം.
കേരളത്തിന്‍റെ പരന്പരാഗത ആചാരങ്ങളും കലാരൂപങ്ങൾക്കും പരമപ്രാധാന്യം നൽകുന്നതോടൊപ്പം, എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലുള്ള കെഎച്ച്എസ് എം ഇന്ന് മെൽബണിലെ പ്രധാന കേരള സംഘടനയായി അറിയപ്പെടുന്നു.

വിവിധ കലാപരിപരിപാടികളോടെ നത്തുന്ന ആഘോഷപരിപാടികളുടെ ടിക്കറ്റ് ഓണ്‍ലൈനിൽ മാത്രം ലഭ്യമാണ്.

വിവരങ്ങൾക്ക് : 0403 595 702, 0406 868 611 .

റിപ്പോർട്ട് : വിജയകുമാരൻ